ശ്രീശങ്കരാചാര്യ സർവകലാശാലാ സമരം: വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വി.സിമാരും പ്രോ വി.സിമാരും

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി മുൻ വൈസ് ചാൻസലർമാരും പ്രോ വൈസ് ചാൻസലർമാരും. സസ്പെൻഷനിലായ 16 വിദ്യാർഥികളെ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് കേരള ഹൈക്കോടതിയും നിർദേശിച്ചിരുന്നു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് സർവകലാശാല നടപടി സ്വീകരിക്കണമെന്നാണ് മുൻ അക്കാദമിക് മേധാവികളുടെ ആവശ്യം.

അതേസമയം, സർവകലാശാലയിൽ അധ്യാപകർക്കെതിരെയും പ്രതികാര നടപടിയെന്ന ആരോപണം ഉയരുന്നു. ഇടത് അധ്യാപക സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി ബിജു വിൻസെന്റിന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതായാണ് പരാതി. ഇടത് അധ്യാപക സംഘടനാ നേതാക്കളുടെ അക്കാദമിക യാത്രകൾ തടസ്സപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്.

Related news

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷവും രണ്ട് മാസവും തടവും പിഴയും

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് ആറ് വർഷവും രണ്ട്...

വിനോദയാത്രയ്ക്കിടെ ബസിൽ വീണ് പരിക്കേറ്റ യാത്രികന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിനോദയാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം...

എസ്ഐആർ: അഞ്ച് സംസ്ഥാനങ്ങളിലായി 2.29 കോടി വോട്ടർമാർ കുറഞ്ഞു

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക...

പുതിയ ബാർ ലൈസൻസ് വിവാദം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു

തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ്...

ശ്രീകാര്യം കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാം (17) കൊല്ലപ്പെട്ട...