രജനികാന്തിന്റെയും വിജയിന്റെയും ചിത്രങ്ങൾക്ക് ആവേശം പകർന്ന ഈണങ്ങൾ; പ്രശസ്ത സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയായ സൂര്യയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി അദ്ദേഹം വിശ്രമത്തിലായിരുന്നു.

ദേവയുടെ വിയോഗത്തോടെ സംഗീതലോകത്തിന് നഷ്ടമാകുന്നത് ലളിതസംഗീതത്തെ വേഗതയുടെ താളത്തോട് ചേർത്തുവെച്ച് വിസ്മയിപ്പിച്ച അതുല്യപ്രതിഭയെയാണ്. രജനികാന്തിന്റെ
താരപ്രഭയ്ക്ക് താളം നൽകിയ ദേവയുടെ ഈണങ്ങൾ തമിഴ് ജനത വർഷങ്ങൾക്കിപ്പിറവും നെഞ്ചിലേറ്റുന്നവ. വിരലിലെണ്ണാവുന്ന സിനികമൾക്കേ മലയാളത്തിൽ സംഗീതം ചെയ്തിട്ടുളളുവെങ്കിലും പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്.

തമിഴ് സിനിമയിലെ വമ്പൻ വിജയങ്ങൾക്കിടയിൽ മലയാളത്തിലും ദേവ തന്റേതായ സംഗീതമുദ്ര പതിപ്പിച്ചു. മലയാളത്തിൽ മൂന്നേ മൂന്ന് ചിത്രങ്ങൾ… പക്ഷേ ഈണങ്ങളുടെ വൈവിദ്യവും മലയാളിത്തവും അയാളെ മലയാളി സംഗീതജ്ഞനാക്കി. 1996-ൽ പുറത്തിറങ്ങിയ ദ പ്രിൻസ്, കിംഗ് സോളമൻ, 2002ൽ ഫാന്റം. മോഹൻലാൽ നായകനായ ദ പ്രിൻസി ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഒന്നിച്ചു. ഒരേസമയം പ്രണയം തുളുമ്പുന്ന ഈണങ്ങൾക്കൊപ്പവും തമിഴിലെ താളപ്രധാനമായ ശൈലിയെ മലയാളത്തിന്റെ കാവ്യാത്മകമായ വരികളോടും മധുരമുള്ള ആലാപനത്തോടും ചേർത്തുവെക്കാനും ദേവയ്ക്ക് കഴിഞ്ഞു.

രജനീകാന്തിന്റെ സിനിമാജീവിതത്തിലെ നിർണായക ചുവടുവെപ്പുകളിലെല്ലാം സംഗീതസാന്നിധ്യമായിരുന്നു അദ്ദേഹം. ‘വന്തേൻഡാ പാൽക്കാരൻ’ എന്ന ഗാനം രജനിയുടെ സ്‌ക്രീൻ വ്യക്തിത്വത്തോടും സാധാരണക്കാരനിൽനിന്ന് ഉയർന്നുവന്ന നായകൻ എന്ന പ്രതിച്ഛായയോടും ചേർന്നുനിന്നു.

പിന്നീട് ബാഷയിലെ ‘ഓട്ടോക്കാരൻ ഓട്ടോക്കാരൻ’ ആ കൂട്ടുകെട്ടിന്റെ മറ്റൊരു അടയാളമായി. ഓട്ടോറിക്ഷാ ഡ്രൈവറായി പ്രത്യക്ഷപ്പെടുന്ന നായകന്റെ ജീവിതവും പശ്ചാത്തലവും ഗാനത്തിന്റെ താളത്തിലും വാക്കുകളിലും പ്രതിഫലിച്ചു. പാട്ട് കേൾക്കുമ്പോൾ തന്നെ രജനീകാന്തിന്റെ ശരീരഭാഷയും സ്റ്റൈലും ആരാധകരുടെ മനസ്സിലേക്ക് എത്തുന്ന അനുഭവം. ചെന്നൈയിലെ തെരുവുകളിലും സാധാരണക്കാരുടെ ജീവിതത്തിലും വേരുകളുള്ള ‘ഗാനാ’ സംഗീതത്തിന് തമിഴ് സിനിമയിൽ വലിയ ജനപ്രീതി നേടിക്കൊടുക്കുന്നതിൽ ദേവ പ്രധാന പങ്കുവഹിച്ചു.

നഗരത്തിന്റെ തനത് സംസാരശൈലി, നാടൻതാളങ്ങൾ, ലളിതമായ വരികൾ, ആവർത്തിച്ചു പാടാൻ തോന്നുന്ന പല്ലവികൾ ഇവയെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഭാഗമായിരുന്നു. ഈണങ്ങൾ മരിക്കുന്നില്ല. അവയെ സ്നേഹിച്ച മനുഷ്യരുടെ ഓർമകളിലൂടെ അവ വീണ്ടും വീണ്ടും പിറക്കും. ആ ഓർമകളിൽ, ദേവ എന്നും ഒരു താളമായി തുടരും.

Related news

ടാപ്പിങ് തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം; നെന്മാറ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം

പാലക്കാട്: കാണാതായ ടാപ്പിങ്ങ് തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളെയും വെറുതെ വിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി

കാസര്‍കോട്: പ്രമാദമായ സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട്...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി...