തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിൽ; എത്തുന്നത് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും. കല്യാൺ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് സന്ദർശനം. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷം കേരളത്തിലേക്ക് തിരിക്കുന്ന അദ്ദേഹം വൈകിട്ടോടെ ഹെലികോപ്റ്റർ മാർഗം തൃശൂർ പുഴയ്ക്കൽ ശോഭാ സിറ്റിയിലെ ഹെലിപാഡിലെത്തും.

തുടർന്ന് കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്റെ വസതിയിൽ ഒരുക്കിയ ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കും. ഒന്നര മണിക്കൂറോളം നീളുന്ന സന്ദർശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കോയമ്പത്തൂരിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കും മടങ്ങും.

പരിപാടി സ്വകാര്യമായതിനാൽ പ്രദേശത്ത് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും ചലച്ചിത്ര താരങ്ങൾക്കും മാത്രമാണ് വസതിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വിജയ് ആദ്യമായാണ് കേരളത്തിലെത്തുന്നത്. നേരത്തെ, വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം തിരുവനന്തപുരത്തെത്തിയിരുന്നു. അന്ന് വൻ ആരാധകക്കൂട്ടമാണ് താരത്തെ കാണാൻ എത്തിയത്.

ഇത്തവണയും വിജയിയെ ഒരുനോക്ക് കാണാൻ ആരാധകർ ശോഭാ സിറ്റി പരിസരത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related news

നവംബർ 3 മുതൽ സ്വകാര്യ ബസ് പണിമുടക്ക്; അനിശ്ചിതകാല സമരത്തിലേക്ക് ഉടമകൾ

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബർ മൂന്ന് മുതൽ സമരം...

നവരാത്രി ആഘോഷം; ഒക്ടോബർ 19-ന് സംസ്ഥാനത്ത് പൊതുഅവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി...

ഇടുക്കി പാമ്പ്‌ലയിൽ 18 കാരിയെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ച സംഭവം; രാജാക്കാട് സ്വദേശി നിഷാന്ത് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പാമ്പ്‌ലയിൽ 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച...

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആർ കോഡ് വഴി പണം തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് യാത്രക്കാരിൽ...

കൊച്ചിയിൽ വായുമലിനീകരണം രൂക്ഷം; വായുഗുണനിലവാര സൂചിക 188 വരെ ഉയർന്നു

കൊച്ചി: കൊച്ചിയിൽ വായുമലിനീകരണം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വായുഗുണനിലവാര സൂചിക 188 വരെ...