തൊടുപുഴയിൽ വാഹനാപകടം; ആരോഗ്യവകുപ്പ് ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. വെങ്ങല്ലൂർ സ്വദേശിനി ജുബീന (35) ആണ് മരിച്ചത്. വെങ്ങല്ലൂർ–മങ്ങാട്ട് കവല ബൈപ്പാസ് റോഡിലായിരുന്നു അപകടം. റോഡ് പണിക്കായി എത്തിച്ച വാഹനവും ജുബീന സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ആരോഗ്യവകുപ്പിലെ ജീവനക്കാരിയാണ് ജുബീന. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related news

‘ഇത് അപകടമല്ല, പണത്തിന്റെ ഹുങ്ക്’; നെടുമ്പാശ്ശേരി കേസിൽ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി

കൊച്ചി: നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുഹൈലിനെ...

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന: ദേവസ്വം ബോർഡിനെതിരെ ബിജെപി

തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ...

ഉപരാഷ്ട്രപതി സന്ദർശനം; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

ഒറ്റപ്പാലത്തിന് സന്തോഷവാർത്ത; ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്ക് പുതിയ സ്റ്റോപ്പ്

ഒറ്റപ്പാലം: ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു....

വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യാ സഖ്യം; തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ്...