കെ.എസ്.ആർ.ടി.സി ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ; ആഘോഷം വേറിട്ടതാക്കി അനുരാജ്–പ്രിയ ദമ്പതികൾ

മക്കളുടെ ഒന്നാം പിറന്നാൾ എന്നും ഓർമയിൽ നിൽക്കുന്ന ആഘോഷമാക്കാൻ വേറിട്ട വഴിയൊരുക്കിയിരിക്കുകയാണ് കരകുളം സ്വദേശികളായ അനുരാജ്–പ്രിയ ദമ്പതികൾ.

ചെറുപ്പം മുതൽ ആനവണ്ടിയുടെ ആരാധകനായ അനുരാജ്, മക്കളായ ആരഹിന്റെയും അബീഹയുടെയും ഒന്നാം പിറന്നാൾ ആഘോഷത്തിനായി ബുക്ക് ചെയ്തത് ഒരു കെ.എസ്.ആർ.ടി.സി ബസ്.

ബന്ധുക്കളെയെല്ലാം ഒപ്പം കൂട്ടി ബസിൽ വിനോദയാത്രയും, ബസിനുള്ളിൽ കേക്ക് മുറിക്കലും ഭക്ഷണവുമൊക്കെയായി കുരുന്നുകൾക്ക് അച്ഛന്റെ വക വ്യത്യസ്തമായ പിറന്നാൾ സമ്മാനം.

നെടുമങ്ങാട് ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിൽ പ്രത്യേക അപേക്ഷ നൽകിയാണ് ‘ATK 308’ നമ്പറിലുള്ള ബസ് കുടുംബയാത്രയ്ക്കായി ലഭ്യമാക്കിയത്. സാധാരണ നെടുമങ്ങാട്–സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണിത്.

സർവീസിനെ ബാധിക്കാതിരിക്കാൻ പകരം ബസ് ഡ്യൂട്ടിക്ക് ഏർപ്പെടുത്തിയ ശേഷമാണ് ‘ATK 308’ കുടുംബയാത്രയ്ക്കായി മാറ്റിയത്.

എട്ട് മണിക്കൂർ യാത്രയ്ക്കുള്ള തുകയും അധിക സമയത്തിനുള്ള തുകയും ഉൾപ്പെടെ 12,500 രൂപയും 2,000 രൂപ കോഷൻ ഡെപ്പോസിറ്റും അടക്കം ആകെ 14,500 രൂപയാണ് യാത്രയ്ക്കായി ചെലവായത്.

രാവിലെ 9.30ഓടെ കരകുളത്തുനിന്ന് യാത്ര ആരംഭിച്ച സംഘം നെടുമങ്ങാട് വഴി അമ്പൂരിക്കടുത്തുള്ള കുമ്പിച്ചൽ കടവിലെത്തി. അവിടെ വച്ച് ബസിൽ തന്നെ കേക്ക് മുറിച്ച് ഒന്നാം പിറന്നാൾ ആഘോഷിച്ചു. തുടർന്ന് ഭക്ഷണവും കഴിച്ച് നെയ്യാർ ഡാമിലേക്കും യാത്ര തിരിച്ചു.

വൈകുന്നേരം അഞ്ചോടെ കുടുംബം തിരിച്ചെത്തി.

വിവാഹത്തിനും ഇതേ രീതിയിൽ കെ.എസ്.ആർ.ടി.സി ബസ് ബുക്ക് ചെയ്ത് ആഘോഷം നടത്തിയിട്ടുള്ള ആളാണ് ടെക്നോപാർക്ക് ജീവനക്കാരനായ അനുരാജ്. 2021 സെപ്റ്റംബർ 16ന് വിവാഹത്തിനായി നെടുമങ്ങാടുനിന്ന് വാടകയ്ക്കെടുത്ത അതേ സൂപ്പർ ഫാസ്റ്റ് ബസിലാണ് ഇത്തവണ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷവും സംഘടിപ്പിച്ചത്.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം ആരംഭിക്കുന്നതിന് മുമ്പുതന്നെ വിവാഹത്തിന് ബസ് ബുക്ക് ചെയ്ത് യാത്ര നടത്തിയ അനുരാജിന്റെ വേറിട്ട ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.

കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഒരുമിച്ച് യാത്ര ചെയ്യാനും ആഘോഷിക്കാനും അവസരം ഒരുക്കിയതോടെ ആരഹിന്റെയും അബീഹയുടെയും ഒന്നാം പിറന്നാൾ ആഘോഷം ശരിക്കും ‘ആനവണ്ടി’ സ്റ്റൈലിൽ തന്നെ വ്യത്യസ്തമായി.

spot_img

Related news

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ്; തുലാവർഷത്തിൽ പ്രതീക്ഷയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി....

ബസ് തടഞ്ഞുള്ള പ്രതിഷേധം: ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും കേസ്

കൊച്ചി ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ...

കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വർഷം

കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന...

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; അഞ്ച് പേർ അറസ്റ്റിൽ

തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി....

പാക് പൗരയായ ഭാര്യയ്ക്ക് വിസ നൽകാൻ ഉത്തരവിടാനാകില്ല; ദമ്പതികളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പാക്കിസ്ഥാൻ പൗരയായ ഭാര്യയ്ക്ക് ഇന്ത്യയിലെത്താൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം അനുവദിക്കണമെന്നാവശ്യപ്പെട്ട്...