കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വർഷം

കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കോടിയേരി ജനമനസ്സ് കവര്‍ന്നു. കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല.

രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംയമനം പാലിക്കേണ്ടിടത്ത് സംയമനം. കണിശമാകേണ്ടിടത്ത് കണിശത. എന്നതായിരുന്നു കോടിയേരിയുടെ ശൈലി. ഏത് പ്രതിസന്ധിയേയും ചിരിച്ചുകൊണ്ട് നേരിട്ട അസാമാന്യ സംഘാടക മികവ് വച്ചുപുലര്‍ത്തിയ നേതാവ്. കെഎസ്എഫില്‍ തുടങ്ങിയ പോരാട്ട ജീവിതം. അടിയന്തരാവസ്ഥക്കാലത്ത് പതിനാറു മാസം ജയില്‍വാസം. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തനം. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി തിളങ്ങി.

കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു കോടിയേരി. പ്രക്ഷോഭ സമരപാതകളില്‍ അവരെ അണിനിരത്തി. വി.എസ്. അച്യുതാനന്ദനും പിണറായിക്കുമിടയില്‍ പലതവണ പാലമായി മാറി കോടിയേരി. വിഭാഗീയത ഉയര്‍ന്നുവന്നപ്പോഴും പാര്‍ട്ടി നിലപാടുകളില്‍ ഉറച്ചുനിന്ന് അവയെ ചെറുത്തുകൊണ്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.

സ്നേഹനിര്‍ഭരമായ പെരുമാറ്റം കൊണ്ട് നാട്ടുകാരുടെ ഹൃദയം കവര്‍ന്ന നേതാവ്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ പറഞ്ഞു. അസുഖബാധിതനായപ്പോഴും സ്വന്തം ബുദ്ധിമുട്ടുകള്‍ അവഗണിച്ച് പ്രസ്ഥാനത്തിനായി അവസാനം ശ്വാസം വരെ പോരാടി. കോടിയേരി വിട വാങ്ങിയപ്പോള്‍ പകരം വയ്ക്കാനാകാത്ത, കര്‍മധീരനായ ഒരു സഖാവിനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നഷ്ടമായത്.

spot_img

Related news

കെ.എസ്.ആർ.ടി.സി ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ; ആഘോഷം വേറിട്ടതാക്കി അനുരാജ്–പ്രിയ ദമ്പതികൾ

മക്കളുടെ ഒന്നാം പിറന്നാൾ എന്നും ഓർമയിൽ നിൽക്കുന്ന ആഘോഷമാക്കാൻ വേറിട്ട വഴിയൊരുക്കിയിരിക്കുകയാണ്...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ്; തുലാവർഷത്തിൽ പ്രതീക്ഷയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി....

ബസ് തടഞ്ഞുള്ള പ്രതിഷേധം: ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും കേസ്

കൊച്ചി ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ...

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; അഞ്ച് പേർ അറസ്റ്റിൽ

തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി....

പാക് പൗരയായ ഭാര്യയ്ക്ക് വിസ നൽകാൻ ഉത്തരവിടാനാകില്ല; ദമ്പതികളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പാക്കിസ്ഥാൻ പൗരയായ ഭാര്യയ്ക്ക് ഇന്ത്യയിലെത്താൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം അനുവദിക്കണമെന്നാവശ്യപ്പെട്ട്...