കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളുടെ മരണം; അമ്മയുടെ മൊഴിയിൽ ദുരൂഹത

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കുട്ടികളെ ആദ്യം വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത് മൂത്ത മകളെയാണെന്നാണ് അമ്മ നിവേദ്യ പൊലീസിന് നൽകിയ മൊഴി. അഞ്ച് വയസുകാരിയുടെ മരണം ഉറപ്പാക്കിയ ശേഷം ഇളയ കുട്ടിയെയും കൊലപ്പെടുത്തിയെന്നാണ് മൊഴി.

കുട്ടിയെ വെള്ളത്തിൽ തള്ളിയിട്ട് മുതുകിൽ പിടിച്ച് മുക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ട്. സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികൾ തടസമായിരുന്നുവെന്നാണ് യുവതി നൽകിയ വിശദീകരണം.

എന്നാൽ, കൊലപാതകത്തിന്റെ ഈ കാരണം പൊലീസ് വിശ്വാസയോഗ്യമല്ലെന്നാണ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിലൂടെ സംഭവത്തിലെ ദുരൂഹത നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ചൊവ്വാഴ്ച രാവിലെയാണ് മേനോൻപാറ മണൽകാട് ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസുകാരി ജെന്നിഫർ ജൂലിയറ്റിനെയും മൂന്ന് വയസുകാരൻ റോബിൻ ക്രിസ്റ്റഫറിനെയും വീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചെറിയ വലിപ്പമുള്ള വെള്ളത്തൊട്ടിയായതിനാൽ അഞ്ച് വയസുകാരി സ്വാഭാവികമായി മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്ന സംശയവും പൊലീസിനുണ്ടായി.

നിവേദ്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് അമ്മയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.

ചോദ്യം ചെയ്യലിനിടെ നിവേദ്യ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. കുട്ടികളെ വെള്ളത്തൊട്ടിയിൽ മുക്കി കൊലപ്പെടുത്തിയെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് യുവതിയുടെ മൊഴി.

എന്നാൽ മൊഴിയിലെ വൈരുധ്യങ്ങളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ് പൊലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

spot_img

Related news

കെ.എസ്.ആർ.ടി.സി ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ; ആഘോഷം വേറിട്ടതാക്കി അനുരാജ്–പ്രിയ ദമ്പതികൾ

മക്കളുടെ ഒന്നാം പിറന്നാൾ എന്നും ഓർമയിൽ നിൽക്കുന്ന ആഘോഷമാക്കാൻ വേറിട്ട വഴിയൊരുക്കിയിരിക്കുകയാണ്...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ്; തുലാവർഷത്തിൽ പ്രതീക്ഷയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി....

ബസ് തടഞ്ഞുള്ള പ്രതിഷേധം: ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും കേസ്

കൊച്ചി ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ...

കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വർഷം

കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന...

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; അഞ്ച് പേർ അറസ്റ്റിൽ

തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി....