അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെന്ന് പരാതി

തിരുവനന്തപുരം വെള്ളനാട് ചാങ്ങയിൽ അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ചാങ്ങ പണ്ടാര വീട്ടിൽ വൈഷ്ണവിയാണ് പരാതി നൽകിയത്.

ഒരു വയസുള്ള കുഞ്ഞിന് നൽകാനായി വാങ്ങിയ അമൃതം പൊടി പാക്കറ്റിലാണ് പല്ലിയെ കണ്ടെത്തിയതെന്ന് വൈഷ്ണവിയുടെ പരാതി.

ഓഗസ്റ്റ് 19ന് ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്നാണ് അമൃതം പൊടി വാങ്ങിയത്. പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടതെന്നും പരാതിയിൽ പറയുന്നു.

കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിർമ്മിച്ച പൊടിയാണിത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും വൈഷ്ണവി പരാതി നൽകി.

മന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മറുപടി ലഭിച്ചതായി വൈഷ്ണവി പറഞ്ഞു.

സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയും തുടർനടപടികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, ഇത്തരം സംഭവം ആവർത്തിക്കാതിരിക്കണമെന്നും വൈഷ്ണവി ആവശ്യപ്പെട്ടു.

spot_img

Related news

ജാതിവിവേചനങ്ങൾക്കെതിരെ പൊരുതിയ നവോത്ഥാന സൂര്യൻ; ഇന്ന് ഗുരുദേവ ജയന്തി

ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ വീഡിയോ; ‘ഹെലൻ ഓഫ് സ്പാർട്ട’ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു

ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസെടുത്തു....

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 44 പവൻ സ്വർണം മോഷ്ടിച്ച് മുങ്ങിയ അതിഥി തൊഴിലാളി പിടിയിൽ

കോഴിക്കോട് ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി...

ആലുവ സബ്ജയിലിൽ ഗുരുതര വീഴ്ച; 56 പേരുടെ ജയിലിൽ 117 തടവുകാർ

ആലുവ സബ്ജയിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ...

ഒറ്റപ്പാലത്ത് 65കാരിക്ക് നേരെ അതിക്രമം; വാടകമുറി അന്വേഷിച്ചെത്തിയ യുവാവ് കടന്നുപിടിച്ച് മർദിച്ചതായി പരാതി

പാലക്കാട് ഒറ്റപ്പാലം ലക്കിടി മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 65കാരിക്ക് നേരെ അതിക്രമം. പട്ടാമ്പി...