കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ ഒൻപത് മരണം; ഒരു കുട്ടിയും ഉൾപ്പെടുന്നു

കൊല്‍ക്കത്ത: ഹോട്ടലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പത് മരണം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 28 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ രണ്ട് മണിയോടെ യാണ് തീപിടുത്തമുണ്ടായത്.

കൊല്‍ക്കത്തയിലെ മിര്‍സ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരും മരണപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരാള്‍ ഝാര്‍ഖണ്ഡ് സ്വദേശിയാണ്. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

ഹോട്ടലില്‍ അടിസ്ഥാനപരമായ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൊല്‍ക്കത്ത പൊലീസ് കേസെടുക്കുകയും, നിലവില്‍ ഒളിവിലുള്ള ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കുമായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഹോട്ടലിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നും, എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചതാകാം ഇതിന് കാരണമെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

spot_img

Related news

വിദ്യാര്‍ത്ഥി സമരങ്ങളില്‍ നിലപാട് കടുപ്പിച്ച് വിജയ് സര്‍ക്കാര്‍; പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

ചെന്നൈ: വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍. സമരങ്ങളിലും...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്; നാൽപ്പതോളം കുട്ടികൾക്ക് അസ്വാസ്ഥ്യം

ഭുവനേശ്വർ: ബിഹാറിലെ നളന്ദയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ്...

സോഷ്യൽ മീഡിയയിൽ കേന്ദ്ര നിയന്ത്രണം കര്‍ശനമാക്കി; അഞ്ച് മാസത്തിനിടെ നല്‍കിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ശക്തമാക്കുന്നതായി റിപ്പോർട്ട്. അഞ്ച്...

80-ാം സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിൽ ചരിത്രനിമിഷം; വന്ദേമാതരം മുഴക്കി പ്രധാനമന്ത്രി

രാജ്യത്ത് 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക...

സ്വാതന്ത്ര്യത്തിന്റെ 80 വർഷങ്ങൾ; എല്ലാ പ്രിയപ്പെട്ടവർക്കും ഇ-ചാനൽ ന്യൂസിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

"ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർദ്ധരാത്രിയിൽ, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്..." 1947...