‘മൂന്ന് മാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണ്’; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്

‘കേരളത്തിൽ മൂന്ന് മാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല, നാറ്റമാണ്’; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ പത്ത് വർഷം എൽഡിഎഫ് സ്വീകരിച്ചത് തല ഉയർത്തിപ്പിടിച്ചുള്ള നിലപാടുകളായിരുന്നുവെന്നും ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രമായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാൽ ജനങ്ങൾക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം പരിഹസിച്ചു.

റോഡിലെ കുഴികൾക്ക് മഴയെ പഴിക്കുന്ന പൊതുമരാമത്ത് വകുപ്പിനെയും പകർച്ചവ്യാധികൾക്ക് മഴയെ കാരണമാക്കുന്ന ആരോഗ്യവകുപ്പിനെയും വൈദ്യുതി നിയന്ത്രണത്തിന് മഴയില്ലാത്തതിനെ കാരണമാക്കുന്ന വൈദ്യുതി വകുപ്പിനെയും മുഹമ്മദ് റിയാസ് വിമർശിച്ചു.

വൈദ്യുതി മേഖലയിലെ സർക്കാരിന്റെ മിസ് മാനേജ്മെന്റാണ് നിലവിലെ വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. സമാനമായ പ്രതിസന്ധികൾ മുമ്പുണ്ടായപ്പോൾ കഴിഞ്ഞ സർക്കാർ അത് പരിഹരിച്ചിരുന്നു. കേരളത്തിന് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കർണാടകയ്ക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും കേരളത്തിന് എന്തുകൊണ്ട് അതേ നിരക്കിൽ വൈദ്യുതി ലഭിക്കുന്നില്ലെന്നും റിയാസ് ചോദിച്ചു.

വൈദ്യുതി നിയന്ത്രണം മൂലം രണ്ട് ജീവനുകൾ നഷ്ടപ്പെട്ടെന്നും ഇവർ വൈദ്യുതി മേഖലയിലെ വി ഡി സതീശൻ സർക്കാരിന്റെ മിസ് മാനേജ്മെന്റിന്റെ രക്തസാക്ഷികളാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. വൈദ്യുതി മുടക്കം കാരണം മൊബൈൽ ഫോൺ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം കേരളത്തിൽ മുമ്പ് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വൈദ്യുതി വകുപ്പ് മന്ത്രിയുടെ മറുപടി ‘കറന്റ് വന്നശേഷം സർജറി തുടരാനാണ്’ എന്നതാണെന്ന് പറഞ്ഞ് മുഹമ്മദ് റിയാസ് പരിഹസിച്ചു. ആരോഗ്യമന്ത്രി കെ മുരളീധരനെയും അദ്ദേഹം വിമർശിച്ചു. ‘എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയും’ എന്ന് നേരത്തെ പറഞ്ഞത് കെ മുരളീധരനാണെന്നും അദ്ദേഹം ദീർഘവീക്ഷണമുള്ളയാളാണെന്നും റിയാസ് പരിഹസിച്ചു.

യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ സർക്കാർ ആശുപത്രികൾക്ക് നൽകേണ്ട ഫണ്ട് വെട്ടിക്കുറച്ചെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ പണം നൽകിയത് സ്വകാര്യ ആശുപത്രികളിലെ കോർപ്പറേറ്റുകൾക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

spot_img

Related news

കൊല്ലത്ത് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

തിരുവനന്തപുരം മൃഗശാലയിലേക്ക് വീണ്ടും സീബ്രകൾ; ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ അതിഥികൾ

തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും സീബ്രകളെത്തുന്നു. ഗുജറാത്തിലെ വൻതാരയിലെ ഗ്രീൻസ് വൈൽഡ് ലൈഫ്...

സ്കൂളുകളിലെ ഓണാഘോഷം: വിദ്യാർത്ഥികൾക്ക് യൂണിഫോം ധരിക്കാതെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്താം

തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...