പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരുക്ക്; ഇരുകാലുകൾക്കും കൈയ്ക്കും പരുക്ക്

കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. പുനലൂർ കാഞ്ഞിരവിള ഈട്ടിവിള വീട്ടിൽ അജി (40) ക്കാണ് പരുക്കേറ്റത്. ഇരുകാലുകൾക്കും ഇടതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പോയ മെമു തീവണ്ടി തട്ടിയത്. കൊല്ലം – ചെങ്കോട്ട പാതയിൽ പുനലൂർ പത്തേക്കർ ഭാഗത്ത് വെച്ചായിരുന്നു അപകടം. അജിയെ പ്രദേശവാസികൾ പുനലൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ആര്യങ്കാവിലും ട്രെയിൻ തട്ടി യുവാവിന്റെ കാൽ അറ്റ് പോയിരുന്നു. ആര്യങ്കാവ് സ്വദേശി രാജേഷിനാണ് പരുക്കേറ്റത്.

spot_img

Related news

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു; എട്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി...

നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയതിൽ വിവാദം; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ...

പൊലീസിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ഒളിവിൽ കഴിയുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തിൽ...

കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ ഒന്നര പവൻ സ്വർണമാല കവർന്നു; ബൈക്കിൽ എത്തിയ സംഘത്തിനായി അന്വേഷണം

കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...

പുനർജനി പദ്ധതി: വി.ഡി സതീശനെതിരെ തെളിവില്ലെന്ന് രമേശ് ചെന്നിത്തല; കേസ് അവസാനിപ്പിച്ചതിനെതിരെ എം.വി ഗോവിന്ദന് മറുപടി

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന്...