സംസ്ഥാനത്ത് മഴ കനക്കുന്നു: 14 ജില്ലകളിലും മുന്നറിയിപ്പ്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

സംസ്ഥാനത്ത് കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. അടുത്ത മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. തീരദേശങ്ങളിലും മലയോര മേഖലകളിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തും. കഴിഞ്ഞ ദിവസം ഡാമിന്റെ ഷട്ടറുകൾ 40 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ 14 ജില്ലകളിലും നിലവിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഈ മൂന്ന് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാം.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ മഴയും കാറ്റും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലയോര മേഖലകളിൽ വരും മണിക്കൂറുകളിൽ മഴ കൂടുതൽ കനത്തേക്കും.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

spot_img

Related news

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ പരക്കെ അതിശക്തമായ മഴയും കാറ്റും തുടരുന്നു....

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ കടുത്ത പ്രതിഷേധം; മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ

ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒമ്പതുവയസുകാരന്റെ അമ്മ കൊല്ലപ്പെട്ട സംഭവത്തിൽ...

ചികിത്സാ പിഴവിനെ തുടർന്ന് കൈ നഷ്ടപ്പെട്ട ഒമ്പതുവയസുകാരിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മീഷൻ

പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെടേണ്ടി വന്ന പാലക്കാട് പല്ലശന...

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം: സിങ്ക്കണ്ടം സ്വദേശിനി മാരി (36) കൊല്ലപ്പെട്ടു

ഇടുക്കി ജില്ലയിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ദരുണാന്ത്യം. ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാനയുടെ...