യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിൽപന; കൊണ്ടോട്ടി, പുളിക്കൽ സ്വദേശികൾ പിടിയിൽ, കാറും മയക്കുമരുന്നും കസ്റ്റഡിയിൽ!

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എംഡിഎംഎ വിൽപന നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ്, പുളിക്കൽ സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് എംഡിഎംഎ, വിൽപനയ്ക്കായി ഉപയോഗിച്ച കാർ എന്നിവ കണ്ടെത്തി.

കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിവിധ ലഹരിവസ്തുക്കൾ വിപണനം ചെയ്യുന്നവരാണ് ഇരുവരും. പിടിയിലായ മുജീബ് സംസ്ഥാനത്തിൻ്റെ വിവിധ സ്റ്റേഷനുകളിൽ നാൽപ്പതോളം കേസുകളിൽ പ്രതിയാണ്. പ്രതികളെ ഡാൻസാഫും തേഞ്ഞിപ്പാലം പൊലീസും ചേർന്നാണ് പിടികൂടിയത്.

spot_img

Related news

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ...

ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളോട് ക്രൂരത; മലപ്പുറത്ത് പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും...

കൽപകഞ്ചേരിയിൽ വിദ്യാർഥിനിയുടെ കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ; കൂടുതൽ പരാതികളുമായി മറ്റ് കുട്ടികളും രംഗത്ത്!

മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ വിദ്യാർഥിനിയെ മർദിച്ച് കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകന്...

മൊറയൂരിൽ കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കൊണ്ടോട്ടി മൊറയൂർ വാലഞ്ചേരിയിൽ കാണാതായ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച...

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം; ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ, ഉടമയ്ക്കെതിരെയും കേസ്

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ്...