സെക്യൂരിറ്റി ജോലിയിൽ നിന്ന് മന്ത്രിപ്പന്തിയിലേക്ക്; ദാരിദ്ര്യത്തോടും വിവാദങ്ങളോടും പടവെട്ടി കയറിയ ഒ.ജെ ജനീഷ് ഇനി തൃശ്ശൂരിന്റെ ഏക മന്ത്രി!

തൃശ്ശൂർ: സമരത്തോടൊപ്പം ജീവിത പോരാട്ടവും ഒരുമിച്ച് കൊണ്ടുപോയ യുവനേതാവിനുള്ള അംഗീകാരമാണ് ഒ.ജെ. ജനീഷിന്റെ മന്ത്രിസ്ഥാനം. മാളയിലെ സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന ജനീഷ്, പുതിയ യുഡിഎഫ് മന്ത്രിസഭയിൽ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും രാഷ്ട്രീയ പ്രതിസന്ധികളെയും ജനകീയ കോടതിയിൽ നേരിട്ടാണ് ഈ മുപ്പത്തിരണ്ടുകാരൻ സംസ്ഥാനത്തിന്റെ മന്ത്രിപദവിയിലേക്ക് നടന്നു കയറുന്നത്.

അതീവ ലളിതമായ ജീവിതസാഹചര്യങ്ങളിൽ നിന്നാണ് ഒ.ജെ. ജനീഷ് എന്ന ലീഡറുടെ വളർച്ച. ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ട ജനീഷ്, കുടുംബം പുലർത്താനായി സെക്യൂരിറ്റി ജോലി വരെ ചെയ്തിട്ടാണ് പഠനവും രാഷ്ട്രീയവും മുന്നോട്ട് കൊണ്ടുപോയത്. അമ്മയുടെ തൊഴിലുറപ്പ് വരുമാനവും ഈ കുടുംബത്തിന് താങ്ങായി. കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ, പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ സ്കൂൾ പഠനത്തിന് ശേഷം പെരുമ്പാവൂർ പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമയും, തുടർന്ന് തൃശ്ശൂർ ലോ കോളേജിൽ നിന്ന് ബിബിഎ എൽ.എൽ.ബിയും ജനീഷ് പൂർത്തിയാക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ, രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. വയനാട് പുനരധിവാസ വീടുകളെച്ചൊല്ലി രാഷ്ട്രീയ എതിരാളികൾ ആരോപണങ്ങളുടെ കുന്തമുന തിരിക്കുമ്പോഴും സംഘടനയെ മുന്നിൽ നിന്ന് നയിക്കാൻ ജനീഷിനായി.

ആരോപണങ്ങളെല്ലാം അപ്രസക്തമാക്കിക്കൊണ്ടായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിലെ സ്ഥാനാർത്ഥിത്വം. ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനെ അട്ടിമറിച്ച് മിന്നുന്ന വിജയമാണ് ജനീഷ് സ്വന്തമാക്കിയത്. എംഎൽഎ പദവിക്ക് പിന്നാലെ അപ്രതീക്ഷിതമായാണ് ഇപ്പോൾ മന്ത്രിസ്ഥാനവും ജനീഷിനെ തേടിയെത്തിയിരിക്കുന്നത്.

ജനരഞ്ജൻ – പുഷ്പ ദമ്പതികളുടെ മൂത്ത മകനാണ് ജനീഷ്. ധനേഷ് ഏക സഹോദരനാണ്. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ഭാര്യ. പ്രതിസന്ധികളോട് പടവെട്ടി നേടിയ ഈ മന്ത്രിപദം മാളയിലെ ജനീഷിന്റെ വീടിന് മാത്രമല്ല, തൃശ്ശൂർ ജില്ലയ്ക്കാകെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

spot_img

Related news

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം; അപകടം പൊട്ടാതെ കിടന്ന പടക്കങ്ങൾ ശേഖരിച്ച് കളിക്കുന്നതിനിടെ

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. ഉബൈദിന്റെ...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് മരണം; വയനാട്ടിൽ കെഎസ്ആർടിസി ബസിടിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. വയനാട് പഴയ...

ക്രിക്കറ്റ് കളിയെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു, രണ്ടുപേർക്കെതിരെ കേസ്

രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപം നിൽക്കുകയായിരുന്നു സുരേഷിനെ പ്രതിയായ...

പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിഞ്ഞ്...