പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നെടുങ്കയം സ്വദേശി ഡോയി മോൻ (ടോയ്) ആണ് അപകടത്തിൽ മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുനലൂർ കേളങ്കാവ് ആർ.പി.എൽ മേഖലയിലെ ഹെലിപാഡ് ഭാഗത്ത് വെച്ചായിരുന്നു അപകടം.

ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. അവധി ദിനം ആഘോഷിക്കാനായി പുനലൂർ സ്വദേശികളായ ഡോയി മോൻ, ജിഷ്ണു, റഫീഖ്, അലി എന്നിവരടങ്ങുന്ന നാലംഗ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഹെലിപാഡ് ഭാഗത്ത് വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡരികിലെ വലിയ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.

അപകട ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുനലൂർ ഫയർഫോഴ്സും പോലീസും ചേർന്നാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രികരെ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡോയി മോന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു മൂന്നുപേരും നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മരണപ്പെട്ട ഡോയി മോന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഏരൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കും.

spot_img

Related news

ക്രിക്കറ്റ് കളിയെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു, രണ്ടുപേർക്കെതിരെ കേസ്

രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപം നിൽക്കുകയായിരുന്നു സുരേഷിനെ പ്രതിയായ...

സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ക്യാബിനറ്റ്; മന്ത്രിമാരുടെ ഓഫീസുകൾ സജ്ജം

പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസുകൾ സർവ്വസജ്ജമായി....

സെൻട്രൽ സ്റ്റേഡിയം ഇളകിമറിഞ്ഞു! വിവിഐപി നിരയിലേക്ക് ഇരച്ചുകയറി പ്രവർത്തകർ; നേതാക്കൾക്കും എംഎൽഎമാർക്കും ഇരിപ്പിടമില്ല!

പതിറ്റാണ്ടിന് ശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിൽ തലസ്ഥാന നഗരി. തിരുവനന്തപുരം...

കർണാടക കൊല്ലൂരിൽ വാഹനാപകടം: രണ്ട് മലയാളി തീർത്ഥാടകർ മരിച്ചു, എട്ടുപേർക്ക് പരിക്ക്

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ രണ്ട്...

മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു

കോഴിക്കോട് മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ തട്ടി ഷോക്കേറ്റ്...