കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം; അപകടം പൊട്ടാതെ കിടന്ന പടക്കങ്ങൾ ശേഖരിച്ച് കളിക്കുന്നതിനിടെ

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വിവിധ ആഘോഷ സ്ഥലങ്ങളിൽ നിന്ന് പൊട്ടാതെ അവശേഷിച്ച പടക്കങ്ങൾ ശേഖരിച്ച് ഗ്രൗണ്ടിൽ വെച്ച് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കളിക്കുന്നതിനിടെ പടക്കം അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയും അമാന്റെ കഴുത്തിലും ചെവിയോട് ചേർന്ന ഭാഗത്തും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ പരിസരവാസികൾ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടികൾക്ക് എവിടെ നിന്നാണ് ഇത്രയധികം പടക്കങ്ങൾ ലഭിച്ചത് എന്നതിനെക്കുറിച്ച് വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. വിഷുവിന് ശേഷവും കുട്ടികൾ ഇത്തരത്തിൽ പൊട്ടാത്ത പടക്കങ്ങൾ ശേഖരിച്ച് കളിക്കാറുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ വളപട്ടണം എസ്എച്ച്ഒ അഭിഷേക് സറയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

spot_img

Related news

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് മരണം; വയനാട്ടിൽ കെഎസ്ആർടിസി ബസിടിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. വയനാട് പഴയ...

ക്രിക്കറ്റ് കളിയെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു, രണ്ടുപേർക്കെതിരെ കേസ്

രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപം നിൽക്കുകയായിരുന്നു സുരേഷിനെ പ്രതിയായ...