സതീശൻ മന്ത്രിസഭ നാളെ അധികാരത്തിലേക്ക്; വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം

കേരളത്തിൽ വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കാനിരിക്കെ, ചടങ്ങിന്റെ പ്രോട്ടോകോളുമായി ബന്ധപ്പെട്ട് രാജ്ഭവൻ കർശന നിർദ്ദേശം നൽകി. സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ഗവർണറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.

വേദിയിൽ മറ്റുള്ളവർ പാടില്ല; രാജ്ഭവൻ നിലപാട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അവർ വേദിയിലുണ്ടാകുമെന്നും പൊതുഭരണ വകുപ്പ് പ്രോട്ടോകോൾ വിഭാഗം രാജ്ഭവനെ അറിയിച്ചിരുന്നു. എന്നാൽ വേദിയിൽ മറ്റുള്ളവർക്ക് അനുമതി നൽകാനാകില്ലെന്നാണ് രാജ്ഭവന്റെ നിലപാട്. മുൻപ് തമിഴ്‌നാട്ടിലും സമാനമായ രീതിയിൽ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി വേദി പങ്കിട്ടിരുന്നു. എന്നാൽ വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അന്തിമ അധികാരം ഗവർണർക്കാണെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കി.

ദേശീയ നേതാക്കൾ തിരുവനന്തപുരത്തേക്ക്: സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾ തലസ്ഥാനത്തെത്തും. ചടങ്ങ് തത്സമയം കാണുന്നതിനായി പൊതുജനങ്ങൾക്കായി നഗരത്തിന്റെ ആറ് പ്രധാന കേന്ദ്രങ്ങളിൽ വലിയ എൽഇഡി വാളുകൾ ക്രമീകരിച്ചിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനത്തിനായി 4 ഗേറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. പാസ് ഉള്ളവർക്കായിരിക്കും ആദ്യ മുൻഗണന.

തലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം: സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് നാളെ രാവിലെ 7 മണി മുതൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി. കാർത്തിക് അറിയിച്ചു. വിഐപികൾക്ക് പ്രധാന ഗേറ്റിലൂടെ മാത്രമായിരിക്കും പ്രവേശനം. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർ രാവിലെ 8 മണിക്ക് മുൻപായി സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടതാണ്. 9 മണിയോടെ ഗേറ്റുകളും സമീപത്തെ റോഡുകളും പൂർണ്ണമായി അടയ്ക്കും. നാളെ ഉച്ചയ്ക്ക് ശേഷം 4 മണി വരെ തലസ്ഥാനത്ത് കർശന സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

spot_img

Related news

പേരാമ്പ്രയിലെ കാർ അപകടത്തിൽ വൻ ദുരൂഹത; ഗർഭിണിയായ സോനയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം!

കോഴിക്കോട് പേരാമ്പ്രയിൽ ഓടുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി പൊള്ളലേറ്റ്...

തൊട്ടതിനും പിടിച്ചതിനും ലീഗിനെ കുറ്റപ്പെടുത്തേണ്ട; വെള്ളാപ്പള്ളിക്ക് കെ.സിയുടെ മറുപടി

അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന എസ്എൻഡിപി...

മഴ എത്തി, തലസ്ഥാനം നാറി! ആമയിഴഞ്ചാൻ തോട് വീണ്ടും മാലിന്യക്കൂമ്പാരം; തിരുവനന്തപുരം കോർപ്പറേഷന് തിരിഞ്ഞുനോട്ടമില്ല

തലസ്ഥാന നഗരിയിൽ കാലവർഷത്തിന്റെ വരവറിയിച്ച് മഴ ശക്തമായെങ്കിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ...

കഴുത്തിന് നേരെ കത്തി വീശി, ഒഴിഞ്ഞുമാറിയപ്പോൾ പുറത്ത് കുത്ത്! കുളത്തുപ്പുഴയിൽ ഭാര്യയെ കൊല്ലാൻ നോക്കിയ ഭർത്താവിനെ പൂട്ടി നാട്ടുകാർ

കൊല്ലം കുളത്തുപ്പുഴയിൽ നാല് വർഷമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് റോഡിലിട്ട്...