റോൾ മാറി, കസേര മാറി! സഭയിലെ പോരാളികൾ ഇനി മുഖാമുഖം; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ചു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. അഞ്ച് വർഷം സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നിരയിലെ പോരാളിയുമായി നേർക്കുനേർ നിന്നവർ ഇനി റോളുകൾ മാറി വീണ്ടും മുഖാമുഖം എത്തുന്നതിന്റെ മുന്നോടിയായാണ് ഈ സൗഹൃദ സന്ദർശനം.

ചിരിച്ചുകൊണ്ട് കൈകൊടുത്താണ് പിണറായി വിജയൻ നിയുക്ത മുഖ്യമന്ത്രിയെ സ്വീകരിച്ചത്. പിണറായിക്കൊപ്പം ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിവരും വി.ഡി. സതീശനെ സ്വീകരിക്കാൻ എത്തിയിരുന്നു. വി.കെ. പ്രശാന്തും ഈ സമയം വീട്ടിലുണ്ടായിരുന്നു. 2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു. ആ രാഷ്ട്രീയ മര്യാദ പിണറായി വിജയനും വി.ഡി. സതീശനും ഇവിടെ ആവർത്തിക്കുകയായിരുന്നു.

കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായും, സിപിഐഎം സംസ്ഥാന സമിതി പിണറായി വിജയനെ പ്രതിപക്ഷ നേതാവായും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച. ഇതാദ്യമായാണ് സതീശൻ മുഖ്യമന്ത്രി കസേരയിലേക്കും പിണറായി പ്രതിപക്ഷ നിരയിലേക്കും എത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷം ഭരണ-പ്രതിപക്ഷ പോരിലൂടെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ഈ രണ്ട് നേതാക്കളും വരും വർഷങ്ങളിൽ സഭയെ എങ്ങനെ നയിക്കുമെന്നത് രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സന്ദർശനത്തിന് ശേഷം മികച്ച ഒരു ടീമിനെ നയിക്കാനാണ് തന്റെ ലക്ഷ്യമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.

spot_img

Related news

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.23 ശതമാനം വിജയം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു....

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 19കാരന് രോഗം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ജില്ല!

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക്...

മുഖ്യമന്ത്രി പദത്തിന് പിന്നാലെ ‘ഹോം മിനിസ്റ്റർ’ പദവി? സതീശന് പിന്നാലെ ചെന്നിത്തലയെ കാണാൻ ദീപാദാസ് മുൻഷിയും എത്തി!

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിലുള്ള അമർഷം തുടരുന്നതിനിടെ, മുതിർന്ന...

ഇന്ധനവില വർധനവ് വെറും ‘ഷോക്കല്ല’; സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റും; വിദഗ്ധരുടെ മുന്നറിയിപ്പ്

രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകൾ വർധിപ്പിച്ചത് വെറുമൊരു ഇന്ധന വിലവർധനവ് മാത്രമായി...

‘രമേശ് ചെന്നിത്തല ജ്യേഷ്ഠതുല്യൻ; അനുഗ്രഹം കൂടെയുണ്ടാകും’; അദ്ദേഹം എന്റെ നേതാവെന്ന് വിഡി സതീശന്‍’

നിയുക്ത മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തലയെ സന്ദർശിച്ച് വി.ഡി...