എറണാകുളത്ത് കാര്‍ സര്‍വീസ് സെന്ററിനുള്ളില്‍ തീപിടുത്തം. കാക്കനാടുള്ള ഹ്യുണ്ടെ സര്‍വീസ് സെന്ററിനുള്ളിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. കാക്കനാട് നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. വലിയ നാശനഷ്ടമുണ്ടായതായി സംശയിക്കുന്നു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കി. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സര്‍വ്വീസ് സെന്ററിന് പിന്‍വശത്ത് പാഴ്വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഇല്ല.