എന്‍എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഐ സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്രതി ചേര്‍ത്തു

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേര്‍ത്തു. ആരോപണം തെളിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്‍ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരുന്നത് ഐ സി ബാലകൃഷ്ണനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു.

സഹകരണ ബാങ്കിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടി നടത്തുന്നത് ആഭ്യന്തര അന്വേഷണമാണെന്നും അത് കേസിലെ പൊലീസ് അന്വേഷണത്തെ ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്‍ എം വിജയന്റേയും മകന്റേയും മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. പാര്‍ട്ടി തന്നെയാണ് വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് ഉത്തരവാദിയെന്ന് മകന്‍ വിജേഷ് ആരോപിച്ചിരുന്നു.

പിതാവിന്റെ വ്യക്തിപരമായ കടത്തെക്കുറിച്ച് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് മകന്‍ വെളിപ്പെടുത്തി. കത്തുണ്ടോ എന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യഘട്ടത്തില്‍ പിറകെ കൂടിയിരുന്നു. എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യമെന്ന് കുടുംബം പറയുന്നു. ഇത്രയും കടം പാര്‍ട്ടിക്ക് വേണ്ടിയാണ് വരുത്തിവെച്ചിട്ടുള്ളത്. ആ കടം പാര്‍ട്ടി തന്നെ ഏറ്റെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഐസി ബാലകൃഷ്ണനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുകയാണ്. എംഎല്‍എ എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നാണ് ആവശ്യം.

Related news

പാലക്കാട് സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെടിവെപ്പ്; ഉപയോഗിച്ചത് മുത്തച്ഛന്റെ തോക്കെന്ന് മൊഴി

പാലക്കാട്: തൃത്താലയിൽ ക്ലാസ് മുറിക്കുള്ളിൽ സഹപാഠിക്ക് നേരെ വിദ്യാർഥി വെടിയുതിർത്ത സംഭവത്തിൽ...

പെൻഷൻ വിതരണം നാളെ (നവംബർ 25) മുതൽ; 1088.63 കോടി രൂപയുടെ വൻ തുക അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമ ബോർഡ് പെൻഷൻ വിതരണം നാളെ...

സർവീസ് റോഡില്ലാതെ ടോൾ വേണ്ട: നാട്ടികയിൽ ബസുകൾ നിരത്തിലിട്ട് പ്രതിഷേധം; ടോൾ പിരിവ് ഒരാഴ്ചത്തേക്ക് മാറ്റി

തൃശൂർ: നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സ്വകാര്യ...

നഗരങ്ങളിലെ വായു ശുദ്ധമാകുമോ? കൊച്ചിയിലെയും തിരുവനന്തപുരത്തെയും മലിനീകരണം പഠിക്കാൻ വിദഗ്ധ സമിതി

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച്...

പൊലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പൊലീസ് ലോക്ക് ചെയ്തു; പൂട്ട് തകർത്ത യുവാവ് അറസ്റ്റിൽ

കൊച്ചി പൊന്നുരുന്നിയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്നീട്...