സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിന് 25 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 25 വര്‍ഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിഷ. ഒറ്റശേഖരമംഗലം പ്ലാമ്പഴിഞി പാലുകോണം വീട്ടില്‍ പ്രശാന്തി(36) നെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര പോക്‌സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി പറഞ്ഞത്.

സ്‌കൂള്‍ വിദ്യര്‍ത്ഥിനിയായിരുന്ന അതിജീവിതയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. പ്രതി വിഹാഹം കഴിഞ്ഞതിനു ശേഷവും ഈ പീഡനം തുടര്‍ന്നുകൊണ്ടിരുന്നു. ആര്യംകോട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ജിജി, ജെ മോഹന്‍ദാസ്, പി എം രവിന്ദ്രന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. 17 സാക്ഷികളെയും 18 രേഖകളും പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ഹാജരാക്കി. സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്. വിനോദ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

spot_img

Related news

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കൂടി സംസ്ഥാനത്ത് വ്യാപക...

കളമശ്ശേരിയിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ വാഹനം ഇടിച്ചു; ഭർത്താവിന് ദാരുണാന്ത്യം

കൊച്ചി: കണ്ടെയ്നർ റോഡിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ അജ്ഞാത...

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ...

പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരുക്ക്

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി...

ആഘോഷങ്ങളിൽ കാർമേഘം പടരുന്നു; തിരുവോണനാളിലും (ഇന്ന്) ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവോണനാളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...