കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ സംസ്ഥാനത്ത് ചെത്തു തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനവും, ആനുകൂല്യങ്ങളും അട്ടിമറിച്ചതായി പരാതി. സംഘടനാ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് ആരോപണം.
ജില്ലയിലെ പലയിടങ്ങളിലും തൊഴിലാളികളുടെ ക്ഷാമബത്തയും, മിനിമം വേതനവും നടപ്പിലാക്കുന്നില്ല. ഉദ്യോഗസ്ഥരും, തൊഴിലാളി സംഘടന നേതാക്കളും ഷാപ്പ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന സംശയവും തൊഴിലാളികള്‍ പങ്കുവെക്കുന്നു.