കോഴിക്കോട് 8 വയസുകാരിക്ക് പീഡനം; 43കാരന് കഠിനതടവും പിഴയും വിധിച്ച് കോടതി

കോഴിക്കോട്: പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂര്‍ സ്വദേശി വെണ്‍മണിയില്‍ വീട്ടില്‍ ലിനീഷി(43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി പോക്സോ കേസില്‍ ശിക്ഷിച്ചത്. പ്രതി അഞ്ച് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ഒടുക്കണം. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

വീട്ടില്‍ വച്ച് ലിനീഷ് പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ഒരു ബന്ധുവിനോട് ഇക്കാര്യം തുറന്നു പറയുകയായിരുന്നു. ഇവര്‍ കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. അത്തോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...