തൃശ്ശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; കുത്തിയ ആള്‍ക്കും പരിക്ക്

നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗാണ് (26) കുത്തേറ്റ് മരിച്ചത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘടനത്തിനിടെയാണ് കൊലപാതകം നടന്നത്. സംഘടനത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു.

നഗരത്തില്‍ ദിവാന്‍ജിമൂല പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുത്തിയ യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അല്‍ത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ശ്രീനേഗിനും കുത്തേറ്റിട്ടുണ്ട്.

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി ദിവാന്‍ജിമൂല കോളനിക്കുള്ളിലൂടെ പുറത്തേക്ക് വരികയായിരുന്നു ശ്രീരാഗും സംഘവും. ഇവരുടെ കയ്യിലുണ്ടായിരുന്ന കവര്‍ അല്‍ത്താഫും സംഘവും പരിശോധിച്ചു. ഇതോടെ രണ്ട് സംഘങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ സംഘട്ടനമുണ്ടാകുകയും ശ്രീരാഗിന് കുത്തേല്‍ക്കുകയുമായിരുന്നു.

ശ്രീരാഗ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ശ്രീരാഗിനെ കുത്തിയ അല്‍ത്താഫ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ടു പേരും മെഡിക്കല്‍ കോളേജിലാണുള്ളത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...