ലോഗിന്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ് കീ ഓപ്ഷനുമായി വാട്‌സ്ആപ്പ്

ലോഗിന്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ് കീ ഓപ്ഷനുമായി വാട്‌സ്ആപ്പ്.
നിലവില്‍ സുരക്ഷയ്ക്കായി ടു ഫാക്ടര്‍ എസ്എംഎസ് ഓതന്റിക്കേഷനെയാണ് ഉപയോക്താക്കള്‍ ആശ്രയിക്കുന്നത്. ഇതില്‍ സുരക്ഷാവീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാസ്‌കീ ഓപ്ഷന്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചത്.

കൂടാതെ ടു ഫാക്ടര്‍ എസ്എംഎസ് ഓതന്റിക്കേഷന്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് ലോഗിന്‍ ചെയ്യുന്നതിന് ഒരുപാട് സമയമെടുക്കുന്നത് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനും കൂടിയാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായായി പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്.

മുഖം, ഫിംഗര്‍ പ്രിന്റ്, പിന്‍ എന്നിവ ഉപയോഗിച്ച് മാത്രം എളുപ്പത്തിലും സുരക്ഷിതമായും വാട്‌സ്ആപ്പ് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് വാട്‌സ്ആപ്പ് തീരുമാനിച്ചത്. ആഴ്ചകള്‍ക്കകം പടിപടിയായി ഇത് എല്ലാവരിലേക്കും എത്തിക്കുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്.നിലവിലെ പാസ് വേര്‍ഡ് രീതിയെ അപേക്ഷിച്ച് 40 ശതമാനം വേഗത്തില്‍ പാസ്‌കീ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അവകാശവാദം.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...