‘ഡിസീസ് എക്‌സ്’ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകം, 50 മില്യണ്‍ പേരുടെ ജീവനെടുക്കും

കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകമായ മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ‘ഡിസീസ് എക്‌സ്’ എന്നറിയപ്പെടുന്ന പുതിയ മഹാമാരിയെ നേരിടാന്‍ ലോകം ഒരുങ്ങണമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെബ്‌സൈറ്റില്‍ മുന്‍ഗണന രോഗങ്ങളുടെ പട്ടികയില്‍ ഡിസീസ് എക്‌സിനേയും ഉള്‍പ്പെടുത്തി. ഈ അജ്ഞാത രോഗത്തിന് കോവിഡിനേക്കാള്‍ പ്രഹര ശേഷി ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറയുന്നു.

2019 ലായിരുന്നു കോവിഡ് 19 ആരംഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഏകദേശം ഏഴ് ദശലക്ഷം ആളുകളുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. അടുത്ത മഹാമാരി കുറഞ്ഞത് 50 ദശലക്ഷം പേരെങ്കിലും അപഹരിച്ചേക്കുമെന്നുമാണ് വിലയിരുത്തല്‍. 19181920ല്‍ നാശം വിതച്ച സ്പാനിഷ് ഫഌവിന് സമാനമായ ദുരന്തം പുതിയ വൈറസിന് ഉണ്ടാകുമെന്ന് യു,കെ.യിലെ വാക്‌സിന്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ അധ്യക്ഷനായ കേറ്റ് ബിംഗാം പറയുന്നു. അന്ന് ഏകദേശം 50 ദശലക്ഷം ആളുകളെയെങ്കിലും മഹാമാരിയില്‍ മരിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടതിന്റെ ഇരട്ടിയായിരുന്നു ഇത്. സമാനമായ മരണസംഖ്യ ഈ മഹാമാരിയിലും പ്രതീക്ഷിക്കാമെന്ന് കേറ്റ് ബിംഗാം ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പുതിയ രോഗം വൈറസാണോ ബാക്ടീരിയയാണോ ഫംഗസ് ആണോ എന്ന് പറയാന്‍ കൃത്യമായി പറയാന്‍ സാധിക്കില്ല. ഇവ പടര്‍ന്നുപിടിച്ചാല്‍ ലോകം കൂട്ട വാക്‌സിനേഷന്‍ െ്രെഡവുകള്‍ക്ക് തയ്യാറെടുക്കേണ്ടി വരുമെന്നും അദ്ദേഹം ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

ആയിരക്കണക്കിന് വ്യക്തിഗത വൈറസുകള്‍ അടങ്ങുന്ന 25 വൈറസ് കുടുംബങ്ങളെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുവരികയാണ്. ഇവയിലേതെങ്കിലുമാകാം മഹാമാരിക്ക് കാരണമായേക്കുക. അതേസമയം, യുകെയിലെ ശാസ്ത്രജ്ഞര്‍ തിരിച്ചറിയപ്പെടാത്ത ഡിസീസ് എക്‌സിനെ നേരിടാനുള്ള വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 200ലധികം ശാസ്ത്രജ്ഞര്‍ ഈ ഗവേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വ്യതിയാനവും പോലുള്ള ഘടകങ്ങള്‍ ഭാവിയില്‍ മഹാമാരികളുടെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) മേധാവി പ്രൊഫസര്‍ ഡാം ജെന്നി ഹാരിസ് പറയുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...