സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് നാളെ മുതല്‍ സര്‍വീസ് തുടങ്ങും

സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4.05നാണ് ട്രെയിന്‍ പുറപ്പെടുന്നത്. ഇന്നലെ കാസര്‍കോട് നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങിയ ട്രെയിനിന് രാത്രി തിരുവനന്തപുരത്തും വലിയ സ്വീകരണമാണ് ലഭിച്ചത്. ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. രാവിലെ 7 മണിയോടെ കാസര്‍കോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ വൈകുന്നേരം 3.05ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

തിരിച്ച് തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.58ന് കാസര്‍കോടെത്തും. 530 സീറ്റുകളാണ് ട്രെയിനിനുള്ളത്. 8 കോച്ചുകളടങ്ങിയ ട്രെയിനിലെ 52 സീറ്റുകള്‍ എക്‌സിക്യുട്ടീവ് സീറ്റുകളാണ്. എസി ചെയര്‍ കാറിന് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ 1555 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍ കാറിന് 2835 രൂപയുമാണ് നിരക്ക്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...