അശ്ലീല വീഡിയോ സ്വകാര്യമായി മൊബൈല്‍ ഫോണില്‍ കാണുന്നത് കുറ്റകരമല്ല:ഹൈക്കോടതി

അശ്ലീല വിഡിയോയോ ചിത്രങ്ങളോ സ്വകാര്യമായി? മൊബൈല്‍ ഫോണില്‍ കാണുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി. അശ്ലീലത കാണുക എന്നത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഇതിന്മേല്‍ സ്വീകരിക്കുന്ന നിയമ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു. റോഡരികില്‍നിന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കണ്ടതിന് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 294 വകുപ്പ് ചുമത്തി എടുത്ത കേസ് റദ്ദാക്കികൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
അതേസമയം, ഇത്തരം ചിത്രങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരമുള്ള കുറ്റമാണെന്ന്? ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ഇതില്‍ ഐപിസി 292 വകുപ്പ് അനുസരിച്ച് നിയമനടപടി സ്വീകരിക്കാം.

ആലുവയില്‍ വെച്ച് രാത്രി റോഡരികില്‍നിന്ന് അശ്ലീല വിഡിയോ കാണുമ്പോള്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഹര്‍ജിക്കാരനെ പിടികൂടുകയായിരുന്നു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കി. ഇത് റദ്ദാക്കണമെന്ന്? ആവശ്യപ്പെട്ടായിരുന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. മറ്റാരും കാണാതെ സ്വകാര്യ സമയത്ത് അശ്ലീല വീഡിയോ കാണുന്നതില്‍ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാകുമെന്നതിനാല്‍ ഇത്? കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്ന്? കോടതി വ്യക്തമാക്കി.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...