തിരുവനന്തപുരം ഭാഗത്തേക്കും മംഗളൂരുവിലേക്കും ഓണത്തിന് ട്രെയിന്‍ ടിക്കറ്റില്ല

ഓണക്കാലത്ത് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും പോകാനും വരാനും ജില്ലയിലെ സ്‌റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല. തിരുവനന്തപുരത്തു നിന്നുള്ള വണ്ടികളിലെല്ലാം 25 മുതല്‍ 27 വരെ ടിക്കറ്റ് കിട്ടാത്ത തരത്തില്‍ വെയ്റ്റ് ലിസ്റ്റ് ആയിട്ടുണ്ട്. ജനശതാബ്ദികളില്‍ പോലും തിരൂരിലേക്ക് ടിക്കറ്റില്ല. തിരൂരില്‍ നിന്ന്

തിരുവനന്തപുരത്തേക്കുള്ള 2 ജനശതാബ്ദി എക്‌സ്പ്രസുകളിലും 25 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ വലിയ വെയ്റ്റ് ലിസ്റ്റാണുള്ളത്. തിരൂരില്‍ നിന്ന് മംഗളൂരുവിലേക്കുള്ള വണ്ടികളിലും 25 മുതല്‍ ടിക്കറ്റുകളില്ല. മംഗളൂരുവില്‍ നിന്ന് തിരിച്ചും ഇതേ സ്ഥിതിയാണ്. അതേ സമയം പനവേലില്‍ നിന്ന് നാഗര്‍കോവിലിലേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചെങ്കിലും ഇത് കാര്യമായി ഉപയോഗപ്പെടുന്നില്ലെന്നാണു യാത്രക്കാര്‍ പറയുന്നത്.

22നും 29നും സെപ്റ്റംബര്‍ 5നുമാണ് നാഗര്‍കോവിലില്‍ നിന്ന് പനവേലിലേക്കു ട്രെയിന്‍ പോകുന്നത്. ഇതില്‍ ഓണത്തിനു ഏറെ മുന്‍പ് 22 ന് ഓടുന്ന ട്രെയിന്‍ ഉപയോഗത്തില്‍ പെടില്ല. അടുത്ത സര്‍വീസ് തിരുവോണ ദിവസമാണ്. ഇതും കാര്യമായി ഉപയോഗിക്കാനാകില്ല. സെപ്റ്റംബര്‍ 5നുള്ള ട്രെയിന്‍ മടക്കയാത്രയ്ക്കു പോകാന്‍ ഉപകരിക്കും. പനവേലില്‍ നിന്ന് തിരിച്ച് 24നും ഓണം കഴിഞ്ഞുള്ള 31നും സെപ്റ്റംബര്‍ 7നുമാണ് വണ്ടിയുള്ളത്. ജില്ലയില്‍ തിരൂരില്‍ മാത്രമാണ് സ്‌റ്റോപ്പുള്ളത്. താംബരത്തു നിന്ന് 22നും 29നും സെപ്റ്റംബര്‍ 5നും ഒരു സ്‌പെഷല്‍ ട്രെയിന്‍ ഓടുന്നുണ്ട്. 23, 30, സെപ്റ്റംബര്‍ 6 എന്നീ തീയതികളില്‍ ഇത് തിരിച്ചും പോകും.

spot_img

Related news

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...

ലൈംഗിക അധിക്ഷേപ കേസ്: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി...

രാത്രി വനമേഖലയിലൂടെയുള്ള അനാവശ്യ യാത്ര ഒഴിവാക്കണം, ടൂറിസ്റ്റുകള്‍ വന്യജീവികളെ പ്രകോപിപ്പക്കരുത്; മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക...

‘അന്‍വറിനെ തല്‍ക്കാലം തള്ളുകയും കൊള്ളുകയും വേണ്ട’; മുന്നണി പ്രവേശനത്തില്‍ തീരുമാനം തിടുക്കത്തില്‍ വേണ്ടെന്ന് യുഡിഎഫ്‌

പി.വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ...

‘നിലമ്പൂരില്‍ മത്സരിക്കില്ല; പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍’; നയം വ്യക്തമാക്കി പി വി അന്‍വര്‍

നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ...