മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്: മുഖ്യ പ്രതികള്‍ അറസ്റ്റില്‍

മഞ്ചേരിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി ഇരുപതോളം ബാങ്കുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മുഖ്യ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മുജീബ് റഹ്മാന്‍ (42), കോഴിക്കോട് ഫറൂഖ് കോട്ടപ്പാടം സ്വദേശി അഹമ്മദ് അല്‍ത്താഫ് (26) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ്‌ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഇരുപതോളം ബാങ്കുകളിലാണ് സംഘം മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയത്.
ഒരാഴ്ചമുമ്പ് കൊണ്ടോട്ടിയിലെ മൂന്ന് സഹകരണ ബാങ്കുകളില്‍ വ്യാജ സ്വര്‍ണം പണയംവച്ച് പണം തട്ടിയ കേസില്‍ മുസ്ല്യാരങ്ങാടി സ്വദേശിയായ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുജീബിന്റെ നേതൃത്വത്തിലുള്ള മുക്കുപണ്ട തട്ടിപ്പുകളെ കുറിച്ച് വിവരം ലഭിക്കുന്നതെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
സംഘത്തിലെ കൊണ്ടോട്ടി സ്വദേശിയായ സ്ത്രീയെ ഫറോക്ക് പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റുചെയ്തിരുന്നു. ഇവര്‍ അസ്റ്റിലായതോടെ മുജീബ് റഹ്മാനും അഹമ്മദ് അല്‍ത്താഫും ഒളിവില്‍ പോയി.
സംഘത്തിന് നേതൃത്വം നല്‍കിരുന്നത് മുജീബ് റഹ്മാനായിരുന്നു. കൂടുതല്‍ അന്വേഷങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...