മലപ്പുറം ജില്ലയിലെ വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

ലപ്പുറ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ സീനിയര്‍ സൂപ്രന്റ് അന്‍സു ബാബു, ജൂനിയര്‍ സൂപ്രന്റുമാരായ എന്‍.വി.സോമസുന്ദരന്‍, എസ്.എല്‍ ജ്യോതി, സീനിയര്‍ ക്ലര്‍ക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാര്‍ , ക്ലര്‍ക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളില്‍ എല്ലാ മാസവും കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചു.ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് കലക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.പൊതുജനങ്ങളെ റവന്യൂ ഓഫിസുകളില്‍ എത്തിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു.

spot_img

Related news

നിലമ്പൂർ വനത്തിനുള്ളിൽ രണ്ടുമാസം പഴക്കമുള്ള മൃതദേഹം; കൊല്ലപ്പെട്ടത് ഗോത്രവിഭാഗത്തിൽപ്പെട്ടയാളെന്ന് സംശയം

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് വനത്തിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അച്ചനള...

വാഗ്ദാനങ്ങൾ വെറുതെയായി; പൊന്നാനിയിൽ നായ്ക്കൾ പെരുകുന്നു, 45 കോഴികളെ കൊന്നുതള്ളി തെരുവുനായ്ക്കൂട്ടം

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം. പൊ​ന്നാ​നി ക​ണ്ട​കു​റു​മ്പ​ക്കാ​വ് ക്ഷേത്ര​ത്തി​ന് സ​മീ​പം...

മനോഹരമാകും മലപ്പുറം; കയ്യേറ്റങ്ങൾ ഒഴിപ്പിക്കും, നഗര സൗന്ദര്യവൽക്കരണം ഈ മാസം അവസാനം തുടങ്ങും

മലപ്പുറം: കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതിനു ശേഷം ഈ മാസം അവസാനത്തോടെ നഗര സൗന്ദര്യവൽക്കരണ...

മരക്കൊമ്പിൽ മൂർഖന്റെ ‘തപസ്സ്’; തിരൂരിൽ മുസ്തഫയുടെ വീട്ടുമുറ്റത്ത് പാമ്പ് ഭീതി, ഒടുവിൽ പിടികൂടി

മലപ്പുറം: തിരൂരിൽ വീട്ടുമുറ്റത്തെ മരത്തിൽ കയറിയ മൂര്‍ഖനെ പിടികൂടി. തിരൂര്‍ കാരത്തൂര്‍...

രാത്രിയാത്രയ്ക്കിടെ അപ്രതീക്ഷിത അതിഥി; കാറിന് മുന്നിലേക്ക് പുലി ചാടി, നടുക്കം മാറാതെ ദമ്പതികൾ

മലപ്പുറം: നിലമ്പൂരിൽ കാറിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ദമ്പതികളുടെ മുന്നിലേക്ക് പുലി ചാടി....