വാഹനപകടത്തില്‍ പരിക്കേറ്റ യുവതിക്ക് 50.69 ലക്ഷം രൂപ നഷ്ടപരിഹാരം


വളാഞ്ചേരി കോട്ടപ്പുറത്ത് വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 50.69 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരൂര്‍ മോട്ടോര്‍ ആക്സിഡന്റ്ക്ലെയിംസ് ട്രബൂണല്‍ ജഡ്ജി എന്‍.ആര്‍ കൃഷ്ണകുമാര്‍ വിധിച്ചു.2017 ജനുവരി 25ന് വൈകീട്ടായിരുന്നു അപകടം നടന്നത്. വാഹനാപകടത്തില്‍ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 50,69,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു.വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ഗസ്റ്റ് ലക്ചററായിരുന്ന വളാഞ്ചേരി സ്വദേശി പ്രിമയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ തിരൂര്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി വിധിച്ചത്. 2017 ജനുവരി 25-ന് വൈകീട്ട് ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ പോകുമ്പോള്‍ വളാഞ്ചേരി കോട്ടപ്പുറം സ്‌കൂളിന് മുന്‍പില്‍വെച്ച് ഗുഡ്സ് വാഹനം തട്ടിയാണ് പരിക്കേറ്റിരുന്നത്. പെരിന്തല്‍മണ്ണ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.ഹരജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ ജെ പി ഗോപാലകൃഷ്ണപിള്ളയും വി.കെ വാസുദേവനുമാണ്ഹാജരായത്.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...