കാസര്‍കോട്: അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. അന്വേഷണസംഘം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കണ്ടെടുത്തു. പ്രാഥമിക പരിശോധനയില്‍ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമായിട്ടില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.