ക്രിസ്മസ്, പുതുവത്സര യാത്രാ ക്ലേശത്തിന് പരിഹാരമായി കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

എറണാകുളം: ക്രിസ്മസ്, പുതുവത്സര യാത്രാ ക്ലേശത്തിന് പരിഹാരമായി കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു.ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെയാണ് സര്‍വീസുകള്‍. ദക്ഷിണ റെയില്‍വേ 17 സ്‌പെഷ്യല്‍ ട്രെയിനുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്. മറ്റ് സോണുകളില്‍ നിന്നുള്ള 34 സ്‌പെഷ്യല്‍ ട്രെയിനുകളും കേരളത്തിലേക്ക് സര്‍വീസ് നടത്തും.

ആകെ 51 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷന്‍ ചെന്നൈ, ചെന്നൈ എഗ്മോര്‍, കൊല്ലം, എറണാകുളം ജംഗ്ക്ഷന്‍വേളാങ്കണി, എറണാകുളം ജംഗ്ക്ഷന്‍ താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍. അവധിക്കാലത്ത് കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികളടക്കം ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുക.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...