ദോഹ: ലോകകപ്പ് റെക്കോര്‍ഡുകളില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണക്കൊപ്പമെത്തി അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളത്തിലിറങ്ങിയെന്ന നേട്ടത്തിലാണ് മെസി മറഡോണയുടെ ഒപ്പമെത്തിയത്.
മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. 2006 മുതലുള്ള ലോകകപ്പുകളില്‍ എട്ട് ഗോളുകളാണ് ഇതുവരെ മെസി നേടിയിട്ടുള്ളത്. 21 ലോകകപ്പ് മത്സരങ്ങളാണ് മറഡോണ അര്‍ജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്. അര്‍ജന്റീനമെക്‌സിക്കോ മത്സരത്തില്‍ തന്റെ 21ാമത്തെ ലോകകപ്പ് മത്സരത്തിനാണ് മെസി ബൂട്ടു കെട്ടിയത്.
അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരം; മറഡോണക്കൊപ്പമെത്തി ലയണല്‍ മെസി
