മലയാള സിനിമയില്‍ ഇത് ചരിത്രം; ‘എമ്പുരാന്റെ’ ആഗോള തിയേറ്റര്‍ ഷെയര്‍ 100 കോടി കടന്നു

മലയാള സിനിമയില്‍ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. ചിത്രത്തിന്റെ ആഗോളതലത്തിലുള്ള തീയറ്റര്‍ ഷെയര്‍ 100 കോടി കടന്നു. ഒരു മലയാളചിത്രം ഇതാദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്.

മോഹന്‍ലാലാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. മലയാളസിനിമയുടെ ചരിത്രത്തിലെ ആദ്യസംഭവം എന്നാണ് മോഹന്‍ലാല്‍ ഈ നേട്ടത്തേക്കുറിച്ച് പറഞ്ഞത്. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ ചിത്രം അഞ്ച് ദിവസംകൊണ്ട് 200 കോടി ആഗോള കളക്ഷന്‍ നേടിയിരുന്നു.

ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

റോബോ എന്ന 2010 ചിത്രത്തിലൂടെ തമിഴ് സിനിമയാണ് സൗത്ത് ഇന്ത്യയില്‍ ആദ്യമായി ട്രാക്ക് ടോളിവുഡിന്റെ കണക്കനുസരിച്ച് 100 കോടി ഷെയര്‍ നേട്ടം കൈവരിച്ചത്. ബാഹുബലിയിലൂടെ തെലുങ്ക് സിനിമയും കെജിഎഫിലൂടെ കന്നഡ സിനിമയും സമാന നേട്ടം സ്വന്തമാക്കി.

spot_img

Related news

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ വരുന്നു; ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ദുല്‍ഖര്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് കാന്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

ചരിത്രത്തിലേക്കൊരു തിരിഞ്ഞു നോട്ടം; പ്രേക്ഷകർ ഏറ്റെടുത്ത് ടോവിനോ നായകനായ ‘നരിവേട്ട’

കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലേക്ക് മൂര്‍ച്ചയേറിയ ആയുധംപോലെ തുളഞ്ഞുകയറുന്ന ചില ചിത്രങ്ങളുണ്ട്. പറയുന്ന വിഷയംകൊണ്ടും...

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടന്‍

തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍...

വിവാദങ്ങൾക്കിടെ എമ്പുരാൻറെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ

കൊച്ചി: വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന്...