പകര്‍ച്ചവ്യാധികളെ നേരിടാന്‍ ജില്ലയില്‍ 16 ഇടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങുന്നു


മഞ്ചേരി: കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ ജില്ലയില്‍ 16 ഇടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങുന്നു. ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി 30 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. നിലവില്‍ ജില്ലയില്‍ 12 ആശുപത്രികളിലാണ് വാര്‍ഡ് നിര്‍മാണം പുരോഗമിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്ന സിഎച്ച്സികള്‍ കേന്ദ്രീകരിച്ച് 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഐസൊലേഷന്‍ കെട്ടിടമാണ് ഉയരുന്നത്.
ഇതില്‍ ആനക്കയത്ത് മള്‍ട്ടി പര്‍പ്പസ് കെട്ടിടവും മറ്റ് 11 ഇടങ്ങളില്‍ ഐസൊലേഷന്‍ ബ്ലോക്കുകളുമാണ് ഉയരുന്നത്. എംഎല്‍എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചാണ് നിര്‍മാണം. 2400 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു ബ്ലോക്കിന് 1.79 കോടി രൂപയാണ് നിര്‍മാണ ചെലവ്. ചികിത്സാ ഉപകരണങ്ങള്‍ ഒരുക്കുന്നതിന് 40 ലക്ഷവും വിനിയോഗിക്കും.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...