പെരിന്തല്‍മണ്ണ: ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. അങ്ങാടിപ്പുറത്ത് കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ എസ് ആര് ടി സി സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ തടഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, ആലുവ, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നില്ല.
അതേസമയം, ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.