പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു.


ദേശീയ, സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പല ജില്ലകളിലും ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ചില സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹര്‍ത്താലിന്റെ തുടക്കത്തില്‍ സര്‍വീസ് നടത്തിയെങ്കിലും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പോലിസ് അകമ്പടിയോടെ ചിലയിടങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ എന്നിവയും നിരത്തിലിറങ്ങിയിട്ടില്ല. മറ്റ് സ്വകാര്യവാഹനങ്ങളും നന്നേ കുറവാണ്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഭൂരിഭാഗം സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...