ബസ് ഡ്രൈവറെ ഒരു മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടക്കലിലും ബസ് പണിമുടക്ക്

ബസ് ഡ്രൈവറെ ഒരു സംഘം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടക്കലിലെയും സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച സര്‍വീസ് നടത്തില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. കോട്ടക്കലില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസുകള്‍ ഓടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

ബുധനാഴ്ച്ച വൈകിട്ട് വായ്പാറപ്പടിയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. ബസ് ഡ്രൈവര്‍ കോട്ടക്കല്‍ സ്വദേശി കാലൊടി അലിറാഫി (34), നാട്ടുകാരനായ വെള്ളാരങ്ങല്‍ സ്വദേശി കണ്ണിയന്‍ ഷാഹില്‍ അഹമ്മദ് (21), ഓട്ടോ യാത്രക്കാരിയായ വേട്ടേക്കോട് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ ഒരു കാര്‍ ഓവര്‍ടേക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തി. ബസ് ജീവനക്കാരുമായി തര്‍ക്കം നടക്കുന്നതിനിടെ ബസ് അപകടരമാം വിധം മുന്നോട്ടെടുത്തതായി നാട്ടുകാര്‍ പറയുന്നു. മു?ന്നോട്ടെടുത്ത ബസ് ഒരു ഓട്ടോയിലിടിച്ചിരുന്നു. ഇതേതുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. തുടര്‍ന്നുണ്ടായ അക്രമത്തിലാണ് ഡ്രൈവര്‍ക്കും നാട്ടുകാരനായ യുവാവിനും പരിക്കേറ്റത്. മൂന്ന് പേരും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...