തെരുവ്‌നായ്ക്കളുടെ കൂട്ട വാക്‌സിനേഷന്‍ അടക്കം പ്രതിരോധ തീവ്ര യജ്ഞത്തിന് തുടക്കം,ആദ്യം 170 ഹോട്ട്‌സ്‌പോട്ടുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള വാക്‌സിന്‍ യജ്ഞം ചൊവ്വാഴ്ച ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്‌ടോബര്‍ 20 വരെ നീളും.

മൃഗസംരക്ഷണവകുപ്പിലുണ്ടായിരുന്ന ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസും ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങള്‍ വാക്‌സിന്‍ നല്‍കാനുള്ള സംവിധാനം ഒരുക്കും. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് തെരുവുനായകളുള്ള മേഖലകളിലെത്തിയാണ് വാക്‌സിന്‍ നല്‍കുക.

തെരുവുനായ ശല്യം രൂക്ഷമായ 170 തദ്ദേശസ്ഥാപന ഹോട്ട്‌സ്‌പോട്ടുകലിലാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍. മിക്ക തദ്ദേശസ്ഥാപനങ്ങളും ഇതിനോടകം വാക്‌സിനേഷന്‍ യജ്ഞം തുടങ്ങിയിട്ടുണ്ട്. വാക്‌സിനേഷന്‍, തെരുവുനായ്ക്കളെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവയില്‍ മുന്‍കരുതല്‍ വാക്‌സിനെടുത്തവര്‍ മാത്രം പങ്കെടുക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...