ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പി പി ഷബീര്‍ അറസ്റ്റില്‍

കോഴിക്കോട്: രാജ്യദ്രോഹ ഇടപാടുകള്‍ നടന്നെന്ന് സംശയിക്കപ്പെടുന്ന കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പി പി ഷബീര്‍ അറസ്റ്റില്‍. ഒരു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വയനാട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. കേസില്‍ നാല് പ്രതികളില്‍ മുഖ്യസൂത്രധാരന്മാര്‍ എന്ന് പൊലീസ് കരുതുന്ന രണ്ട് പേരിലൊരാളാണ് ഷബീര്‍.

പ്രതികള്‍ക്കായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി വയനാട്, പൊഴുതനകുറിച്യാര്‍മല റോഡ് ജങ്ഷനില്‍വെച്ച് എസ് ഐ പവിത്രന്റ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞുനിര്‍ത്തി ഷബീറിനെ പിടികൂടുകയായിരുന്നു. പൊഴുതനയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഷബീര്‍.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...