കേരളത്തിന് സന്തോഷ് ട്രോഫി ഏഴാം കിരീടം

മലപ്പുറം: മഞ്ചേരിയിലെ ഷൂട്ടൗട്ട് ത്രില്ലറില്‍ കേരളത്തിന് സന്തോഷ് ട്രോഫി ഏഴാം കിരീടം. അധിക സമയത്തിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട കളി രണ്ട് മണിക്കൂറോളമാണ് കേരളക്കരയെ മുള്‍ മുനയില്‍ നിര്‍ത്തിയത്. ഷൂട്ടൗട്ടില്‍ രണ്ടാം കിക്ക് ബംഗാള്‍ പാഴാക്കിയത് നിര്‍ണായകമായി. ഒരു ഷോട്ട് പോലും പാഴാക്കാതെ മഞ്ഞപ്പട കാല്‍പന്തിനെ നെഞ്ചോടു ചേര്‍ത്ത കേരളത്തിന് ചെറിയ പെരുന്നാള്‍ സമ്മാനം നല്‍കി.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം കളി തിരികെ പിടിച്ചത്. അധിക സമയത്തിന്റെ ഏഴാം മിനുട്ടില്‍ മധ്യനിര താരം ദിലീപ് ഓറോണിന്റെ ഫല്‍യിങ്ങ് ഹെഡ്ഡര്‍ അത്രയും നേരം ആര്‍ത്തിരമ്പിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി. കേരളം ഗോള്‍ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ലക്ഷ്യം കണ്ടില്ല. കളി തീരാന്‍ നാല് മിനുട്ടുകള്‍ മാത്രം ശേഷിക്കെ കേരളത്തിന്റെ സമനില ഗോളെത്തി. മുഹമ്മദ് സഫ്നാദ് ഹെഡ്ഡറിലൂടെ തന്നെ ബംഗാളിന് മറുപടി നല്‍കി.

അധിക സമയത്തിലേക്ക് നീണ്ട കളിയില്‍ 96-ാം മിനുട്ടില്‍ ദിലീപ് ഓറന്റെ തകര്‍പ്പന്‍ ഗോളിലാണ് ബംഗാള്‍ മുന്നിലെത്തിയത്. കേരളത്തിന്റെ പ്രതിരോധത്തില്‍ വന്ന വീഴ്ചയാണ് ഗോളിന് വഴി തുറന്നത്.117-ാം മിനുട്ടില്‍ സുന്ദര മുന്നേറ്റത്തിലൂടെ കേരളം ഗോള്‍ മടക്കി . നൗഫലിന്റെ ക്രോസില്‍ സഫ്‌നാദിന്റെ സുന്ദര സമനില ഗോള്‍ . അധിക സമയം പിന്നിട്ടതോടെ കളി ടൈബ്രേക്കറിലേക്ക് . ബംഗാളിന്റെ സജല്‍ മാഗിന്റെ കിക്ക് പുറത്തേക്ക് . എല്ലാ കിക്കും വലയിലാക്കി കേരളം കിരീടമണിഞ്ഞു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...