തേനെടുക്കുന്നതിനിടെ യുവാവ് മരത്തില്‍നിന്ന് വീണുമരിച്ചു; ഓടിയെത്തിയ സ്ത്രീയുടെ കൈയ്യില്‍നിന്ന് വീണ് പിഞ്ചുകുഞ്ഞും മരിച്ചു.

വനത്തില്‍ തേനെടുക്കാന്‍ പോയ ആദിവാസി സംഘത്തിലെ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ അപകടത്തില്‍ മരിച്ചു. മൂപ്പൈനാട് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലെ വലിയ വെളുത്തയുടെ മകന്‍ രാജന്‍ (47), നിലമ്പൂര്‍ കുമ്പളപ്പാറ കോളനിയിലെ സുനിലിന്റെ നാല്? മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരാണ് മരിച്ചത്.

നിലമ്പൂര്‍ അതിര്‍ത്തിയിലെ വനത്തിലാണ് സംഭവം. രാജന്‍ തേനെടുക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഇതുകണ്ട് അടുത്തേക്ക് ഓടിയ ബന്ധുവായ യുവതിയുടെ കൈയ്യിലുണ്ടായിരുന്ന കുട്ടി താഴ്ചയിലെ കാട്ടരുവിയിലെ പാറക്കെട്ടിലേക്ക് തെറിച്ചുവീണ് മരണപ്പെടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്.

അതേസമയം, ഇവരെ തേനീച്ച ആക്രമിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ചിലര്‍ പറയുന്നു. വനത്തിന്റെ ഉള്‍ഭാഗത്ത് നടന്ന അപകടമായതിനാല്‍ പുറംലോകം വിവരമറിയാന്‍ ഏറെ വൈകി. തുടര്‍ന്ന് മേപ്പാടി പൊലീസും ഫയര്‍ഫോഴ്‌സും പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങളും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. മൃതദേഹങ്ങള്‍ പാടിവയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരി ഗവ. ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തും.

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...