കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവുമധികം സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപിയെന്ന്‌ എഡിആറിന്റെ റിപ്പോര്‍ട്ട്

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവുമധികം സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ട്. 720 കോടിയിലധികം രൂപയുടെ സംഭാവന ബിജെപി കോര്‍പറേറ്റുകളില്‍ നിന്നും സ്വീകരിച്ചെന്നാണ് എഡിആറിന്റെ റിപ്പോര്‍ട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകളില്‍ നിന്നും ആകെ 921.95 കോടി രൂപയുടെ സംഭാവന സ്വീകരിച്ചെന്നാണ് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതിനും മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സ്വീകരിച്ചത് 573.18 കോടി രൂപയാണെന്നും എഡിആര്‍ റിപ്പോര്‍ട്ടിലുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ 91 ശതമാനവും കോര്‍പറേറ്റ് ഫണ്ടുതന്നെയാണ്. ബിജെപി, കോണ്‍ഗ്രസ്, സിപിഐഎം, എന്‍സിപി, തൃണമൂണ്‍ കോണ്‍ഗ്രസ് എന്നിങ്ങനെ രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ബിജെപിയാണ് കൂടുതല്‍ സംഭാവന സ്വീകരിച്ചതെന്ന് എഡിആര്‍ കണ്ടെത്തിയത്.

spot_img

Related news

കാമുകിയുടെ ഐഡിയ, മഹാകുംഭമേളയില്‍ പല്ല് തേക്കാന്‍ ആര്യവേപ്പിന്റെ തണ്ട് വിതരണം ചെയ്ത യുവാവിന്റെ വരുമാനം 40000 രൂപ

പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ ഒരു മുതല്‍മുടക്കും കൂടാതെ ഒരാഴ്ച കൊണ്ട്...

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍...

പുതിയ സൂപ്പര്‍ ആപ്പ് ‘സ്വറെയില്‍’ അവതരിപ്പിച്ചു; ഇനി എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍

ദില്ലി: എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി റെയില്‍വേ...

കേന്ദ്ര ബജറ്റ് 2025: ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ സെന്ററുകള്‍; അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി

കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരമന്‍....

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

യൂണിയന്‍ ബജറ്റിന് മുന്നോടിയായി രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19...