ന്യൂ ഡല്‍ഹി: മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.മാസ്‌ക് ഒഴിവാക്കിയെന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലാണ് ഇക്കാര്യമറിയിച്ചത്.
ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ കേന്ദ്രം തള്ളി കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത കേന്ദ്രം വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.
പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ലെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് 2020ലാണ് മാസ്‌കും കൂടിച്ചേരല്‍ അടക്കമുള്ള നിയന്ത്രങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയത്. ആ ഉത്തരവിന്റെ കാലാവധിയാണ് മാര്‍ച്ച് 25ഓടെ അവസാനിക്കുമെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ടെന്നുമുള്ള നിര്‍ദേശങ്ങള്‍ തള്ളിയാണ് കേന്ദ്രം ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്.