സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ 2021ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടുപ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നേരിടുന്ന തലസ്ഥാനനഗരം ഡല്‍ഹി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം മലിനീകരണം വര്‍ദ്ധിച്ചതോടെയാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡല്‍ഹി മാറിയത്.
പി.എം 2.5 ഡാറ്റയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ശരാശരി വായു മലിനീകരണം, ഒരു ക്യൂബിക് മീറ്ററിന് 58.1 മൈക്രോഗ്രാമാണ്. ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാര്‍?ഗനിര്‍ദ്ദേശങ്ങളുടെ 10 മടങ്ങ് കൂടുതലാണിത്. ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണ്.
117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള മാരകവും സൂക്ഷ്മവുമായ പി.എം 2.5 ഡാറ്റ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.