രേഖകളിലാതെ കാറില്‍ കടത്തുകയായിരുന്ന 1 കോടിയിലധികം രൂപയുമായി ദമ്പതികള്‍ വളാഞ്ചേരിയില്‍ പിടിയില്‍

വളാഞ്ചേരി: രേഖകളിലാതെ കാറില്‍ കടത്തുകയായിരുന്ന 1 കോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുമായി ദമ്പതികള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെജി ജിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് പുനെ സ്വദേശികളും എറണാംകുളത്തെ താമസക്കാരുമായ ദമ്പതികള്‍ പണവുമായി പിടിയിലായത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പണം പിടികൂടിയത്. വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെജി ജിനേഷ്, എസ് ഐ ബെന്നി, സിപിഒമാരായ ശ്രീജിത്ത് , ക്ലിന്റ് ഫെര്‍നാണ്ടസ് എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പണം പിടികൂടിയത്. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കും.

spot_img

Related news

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...