മജ്‌ലിസ് ഖുര്‍ആന്‍ റിസര്‍ച്ച് കോളേജ് ശിലാസ്ഥാപനം സ്വാദിഖലി തങ്ങള്‍ നിര്‍വഹിച്ചു

വളാഞ്ചേരി: മജ്‌ലിസ് എജുക്കേഷണല്‍ കോപ്ലക്‌സിന് കീഴില്‍ പുതുതായി തുടങ്ങുന്ന മജ്ലിസ് കോളേജ് ഓഫ് ഖുര്‍ആനിക് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ‘ പിപി ഉമര്‍ മുസ്ലിയാര്‍, എ വി അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ , ഡോ : ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, കെ എ റഹ്മാന്‍ ഫൈസി, കുട്ടി ഹസന്‍ ദാരിമി, കെകെഎച്ച് തങ്ങള്‍, മാനു ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു

മജ്‌ലിസ് പ്രസിഡന്റ് കെ എസ് എ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഉസ്താദ് മുസ്തഫല്‍ ഫൈസി സ്വാഗത ഭാഷണവും സലീം കുരുവമ്പലം നന്ദി പ്രകാശനവും നടത്തി.

മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ശാസ്ത്രീയ രംഗങ്ങളില്‍ ഖുര്‍ആനിക കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും സമൂഹത്തിന് സമര്‍പ്പിക്കുക. ഇസ്ലാമിക വിശ്വാസ ശാസ്ത്രം, കര്‍മ്മ ശാസ്ത്രം എന്നിവയുടെ ഖുര്‍ആനിലൂന്നിയ ഗവേഷണം സാധ്യമാക്കുക തുടങ്ങിയവ പ്രസ്തുത സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.

ശിലാ സ്ഥാപനത്തോട് അനുബന്ധിച്ച് ഉച്ചക്ക് 2 30 മണിക്ക് നടന്ന ഖുര്‍ആന്‍ സെമിനാര്‍ ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പ്രൊഫ. സയ്യിദ് അലീം അഷ്‌റഫ് ജൈസി ഉദ്ഘാടനം ചെയ്തു. ശുഐബുല്‍ ഹൈത്തമി, ഡോ. സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങള്‍ എന്നിവര്‍ സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിച്ചു. ഡോ. താജുദ്ധീന്‍ വാഫി മോഡറേറ്ററായ ചടങ്ങില്‍ ഡോ. പിടി അബ്ദുറഹ്മാന്‍ ആമുഖഭാഷണവും സിദ്ധീഖ് ഹാജി ആദ്യശ്ശേരി ഉപസംഹാരംഭാഷണവും നടത്തി.

spot_img

Related news

തിരക്കിനിടയിൽ ആ കൈകൾ കോർക്കാൻ മറന്നോ? ഇന്ന് മാതൃദിനം

ഇന്ന് മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച; ലോകമെമ്പാടുമുള്ള അമ്മമാർക്കായി സമർപ്പിക്കപ്പെട്ട പുണ്യദിനം....

പാമ്പ് പോക്കറ്റിൽ, കടി വയറ്റിൽ! ഒതായിയിൽ പാമ്പിനെ കീശയിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ഒതായിയില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു....

വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? എങ്ങനെ തിരിച്ചറിയാം, വീണ്ടെടുക്കാനുള്ള വഴി ഇങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്‌സ്ആപ്പ്....

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയ വികസന പത്രിക പ്രകാശനം നാളെ

കേരള ശാസ്ത്രസാഹിത്യപരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് കേന്ദ്രീകരിച്ച് തയാറാക്കിയ ജനകീയ വികസന പത്രികയുടെ...

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ യുഡിഎഫ് പ്രകടണം നടത്തി

നിലമ്പൂർ ഉപ തെരഞ്ഞെടു ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർഥിയുടെ...