പൊന്നാനി: ഭാരതപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിനാല്‍ ഇത്തവണ രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാകുമെന്ന് ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചമ്രവട്ടം റെഗുലേറ്റഡ് കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ക്കടിയിലൂടെയുള്ള ചോര്‍ച്ച കാരണമാണ് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ കാരണമായതെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ പറയുന്നു. പുഴയില്‍ ജലനിരപ്പ് കുറയുന്ന സാഹചര്യത്തില്‍ നരിപ്പറമ്പ് പ്ലാന്റിലേക്ക് വെള്ളമടിക്കുന്നതിന്റെ അളവ് പ്രതിദിനം കുറഞ്ഞ് വരികയാണിപ്പോള്‍.
സമഗ്ര കുടിവെള്ള പദ്ധതിയുടെ കീഴില്‍ വരുന്ന പൊന്നാനി നഗരസഭയിലും, മാറഞ്ചേരി, വെളിയന്‍കോഡ്, പെരുമ്പടപ്പ്, എടപ്പാള്‍, വട്ടംകുളം, തവനൂര്‍, ആലങ്കോട്, കാലടി പഞ്ചായത്തുകളിലേയും ശുദ്ധജല വിതരണ തോത് ക്രമാതീതമായി കുറയാനാണ് സാധ്യത. നരിപ്പറമ്പിലെ ജലസംഭരണിയിലേക്കുള്ള പമ്പിംഗും ക്രമാനുഗതമായി വെട്ടിച്ചുരുക്കാനാണ് നീക്കം.